പിസി ചാക്കോയെ തള്ളി തോമസ് കെ തോമസ്…

പിസി ചാക്കോ രാജിവെച്ച ഒഴിവില്‍ എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ് എംഎല്‍എ. പാര്‍ട്ടിയില്‍ താന്‍ സംസ്ഥാന പ്രസിഡന്റാകണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനം. പിസി ചാക്കോയുടെ രാജിയുടെ കാരണം അറിയില്ല. ചാക്കോ പലപ്പോഴും തീരുമാനങ്ങള്‍ എടുത്തത് ഒറ്റക്കായിരുന്നു. കൂടെ നിന്നവര്‍ പറയുന്നത് അതേ പടി വിശ്വസിക്കുന്ന സ്വാഭാവമാണ് ചാക്കോക്ക്. പാര്‍ട്ടി യോഗങ്ങളില്‍ ഒഴിവാക്കേണ്ട പല പരാമര്‍ശങ്ങള്‍ ചാക്കോ നടത്തി. പിസി ചാക്കോ പാര്‍ട്ടി വിടില്ലെന്നും പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകില്ലെന്നും എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും തോമസ് പറഞ്ഞു. ശശീന്ദ്രനെ പുകഴ്ത്തിയ അദ്ദേഹം എകെ ശശീന്ദ്രന്‍ മികച്ച നേതാവാണെന്നും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *