മാമി തിരോധാന കേസില്‍ ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി പോലിസ്. ചോദ്യം ചെയ്യലിനായി ഇരുവര്‍ക്കും ്രൈകം ബ്രാഞ്ച് കഴിഞ്ഞദിവസം നോട്ടിസ് നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 20 മുതല്‍ തുടര്‍ച്ചയായി രജിത്തിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇരുവരെയും കാണാതായത്.
രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് പറഞ്ഞ് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്താണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും വീട്ടില്‍ നിന്നും പോയത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയും ചെയ്തു. വ്യാഴാഴ്ച റൂം ഒഴിവാക്കി പോയ ഇരുവരെ കുറിച്ചും യാതൊരുവിവരവുമില്ലെന്നാണ് സുമല്‍ജിത്തിന്റെ പരാതി പറയുന്നു. ഇരുവരും ഒരു ഓട്ടോറിക്ഷയില്‍ കയറിപ്പോവുന്നതിന്റെ ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. ഈ ഓട്ടോറിക്ഷ കണ്ടെത്താന്‍ പോലിസ് ശ്രമം തുടരുകയാണ്.