മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന് വിട. ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.54ന് സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പൂങ്കുന്നത്തെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ 10 വരെയും റീജണല്‍ തിയേറ്ററില്‍ 12 വരെയും പൊതുദര്‍ശനം. സംസ്‌കാരം ശനിയാഴ്ച എറണാകുളം ചേന്ദമംഗലത്തുള്ള പാലിയം തറവാട്ട് ശ്മശാനത്തില്‍.