മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ പരാതി നല്‍കി നടന്‍ സിദ്ദിഖ്. പൊലീസും മാധ്യമങ്ങളും തന്നെയും മകനെയും പിന്തുടരുന്നുവെന്നാണ് സിദ്ദിഖിന്റെ പരാതി. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതി ഡിജിപി കൊച്ചി സിറ്റി പൊലീസിന് കൈമാറി. തന്റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നുവെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്.അതേസമയം ബലാത്സംഗക്കേസില്‍ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസവും സിദ്ദിഖ് ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. ബാങ്ക് രേഖകള്‍ മാത്രമാണ് സിദ്ദിഖ് ഹാജരാക്കിയത്. ബലാത്സംഗ പരാതി നല്‍കിയ നടിയുമായി താന്‍ ഇതുവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും സിദ്ദിഖ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. സിദ്ദിഖിന്റെ ചോദ്യം ചെയ്യല്‍ ഒന്നര മണിക്കൂറാണ് നീണ്ടുനിന്നത്.
ബാബാ സിദ്ദിഖിയുടെ ദാരുണ മരണം ഞെട്ടിക്കുന്നു വെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ബാബാ സിദ്ദിഖിയുടെ ദാരുണ മരണം ഞെട്ടിക്കുന്നു വെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.എൻറെ യൂത്ത് കോൺഗ്രസ് കാലം മുതലുള്ള സുഹൃത്തായിരുന്നു. 48 വർഷം തുടർന്ന കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് അദ്ദേഹം അടുത്തിടെയാണ് അജിത്ത് പവാർ പക്ഷത്തെ എൻ സി പിയിലേക്ക് കൂറു മാറിയത്.മകൻറെ ഓഫീസിൽനിന്ന് ഇറങ്ങി കാറിൽ കയറുമ്പോൾ അക്രമികൾ റോഡിൽ വച്ച് വെടിവെച്ചു വീഴ്ത്തുകയായിരുന്നു.അദ്ദേഹത്തിൻറെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിൻ്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ്.
ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ലെബനാനില്‍
സയണിസ്റ്റ് സൈന്യത്തിനെതിരേ പോരാടുന്ന ഹിസ്ബുല്ലക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ലെബനാനില്‍. തെഹ്‌റാനില്‍ നിന്ന് സ്വന്തമായി വിമാനം പറത്തി ലെബനാനില്‍ എത്തിയ സ്പീക്കര്‍ക്ക് വന്‍ സ്വീകരണമാണ് ലെബനാന്‍ ഒരുക്കിയത്. ലെബനാനില്‍ സയണിസ്റ്റുകള്‍ വ്യോമാക്രമണം നടത്തിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സ്പീക്കര്‍ ജനങ്ങളുമായി സംസാരിച്ചു.” സ്വന്തമായി വിമാനം പറത്തി ഞാന്‍ ഇവിടെ വന്നതിനെ അല്‍ഭുദമായി കാണേണ്ട. ഈ സമയത്ത് നിങ്ങളുടെ കൂടെയുണ്ടാവണമെന്ന് തോന്നിയതിനാലാണ് എത്തിയത്. ”-മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ ഇറാന്‍ വിമാനങ്ങള്‍ ഇറക്കാന്‍ അനുവദിക്കില്ലെന്ന സയണിസ്റ്റുകളുടെ മുന്നറിയിപ്പ് അദ്ദേഹം തള്ളിക്കളഞ്ഞു. ” ഞങ്ങള്‍ക്ക് ശത്രുവിനെ ഭയമില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് ഞാന്‍ വന്നിരിക്കുന്നത്. ഇവിടെ വരാന്‍ ഞങ്ങള്‍ക്കാരെയും ഭയക്കേണ്ടതില്ല.’ യുദ്ധത്തിന് ശേഷം ലെബനാന്റെ പുനര്‍നിര്‍മാണത്തിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ഇറാന്‍ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.