സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഇനി കോടതി വഴി നീങ്ങാന്‍ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സുപ്രീം കോടതിയെ അന്വേഷണ സംഘം അറിയിക്കും.കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവില്ല എന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യല്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.വിശദമായ ചോദ്യം ചെയ്യല്‍ കസ്റ്റഡിയില്‍ ലഭിച്ച ശേഷം മാത്രമാകും.അതേസമയം 2016-17 കാലത്തെ ഫോണ്‍, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്ന് സിദ്ധിഖ് പറഞ്ഞു.2014 മുതല്‍ തന്നോട് ഫോണില്‍ ബന്ധപ്പെടുന്നതായുള്ള നടിയുടെ മൊഴിയും സിദ്ധിഖ് നിഷേധിച്ചു.നടിയുമായി ഇതേവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു.
സിദ്ധിഖ് മറുപടി നല്‍കുന്നത് ഒന്നോ രണ്ടോ വരിയില്‍ മാത്രമെന്ന് അന്വേഷണ സംഘം പറഞ്ഞു.ഇന്ന് ഹാജരാക്കിയത് ബാങ്ക് രേഖകള്‍ മാത്രം, ഇത് അന്വേഷണത്തില്‍ നിര്‍ണായകമല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇങ്ങനെ ചോദ്യം ചെയ്തിട്ട് കാര്യമില്ലെന്നാണ് വിലയിരുത്തല്‍.ഒന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. ഡിജിറ്റല്‍ രേഖകള്‍ ഇപ്പോള്‍ തന്റെ കയ്യിലില്ലെന്ന് സിദ്ധിഖ് പറഞ്ഞു. ആദ്യ മൊഴി സിദ്ധിഖ് ആവര്‍ത്തിച്ചിരിക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്നും നിഷേധിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഐ എം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലൻ.
ഗവർണർ ഭരണഘടനയ്ക്ക് എതിരാണ്. രാജ്ഭവൻ ആർഎസ്എസ് കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഗവർണർ വെല്ലുവിളിക്കുകയാണ്. അഞ്ച് വർഷമാണ് ഗവർണറുടെ കാലാവധി. അതു കഴിഞ്ഞിട്ടും വെല്ലുവിളി തുടരുകയാണ്. ഇന്ത്യാ രാജ്യത്തെ ഒരു ഗവർണറും ചെയ്യാത്തതാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത്. സർ സിപിയെ കേരളം നാടുകടത്തിയത് ഗവർണർ അറിയുന്നത് നന്നാവുമെന്നും എ കെ ബാലൻ ഓർമ്മിപ്പിച്ചു. ഭരണഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും ഇടതുപക്ഷം പോകുമെന്നും എ കെ ബാലൻ പറഞ്ഞു.
മൈസൂരു എക്സ്പ്രസ് അപകടം: ഉന്നതതല അന്വേഷണം
തമിഴ്നാട് തിരുവള്ളൂർ കവരപേട്ട റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട ചരക്കുട്രെയിനിൽ മൈസൂരു– ദർഭംഗ ബാഗ്മതി എക്സ്പ്രസ് (12578) ഇടിച്ചുകയറി അപകടമുണ്ടായ സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം ആരംഭിച്ചു.അപകടത്തിൽ ബാഗ്മതി എക്സ്പ്രസിന്റെ 13 കോച്ച് പാളം തെറ്റി നിരവധി പേർക്കാണ് പരിക്കേറ്റത്. വെള്ളി രാത്രി 8.30ഓടെയാണ് അപകടം. സിഗ്നൽ ലഭിച്ച മെയിൻ ട്രാക്കിൽ നിന്ന് മാറി ലൂപ് ലൈനിൽ കിടന്ന ചരക്കുട്രെയിനിൽ ബാഗ്മതി എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.