വയനാട്ടിലെ താല്‍കാലിക പുനരധിവാസം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പുരോഗതിയുണ്ട്. നിരവധി ആളുകള്‍ സഹായവുമായി എത്തുന്നുണ്ട്. സാധാരണ ഇന്ത്യയിലോ കേരളത്തിലോ ഇതുവരെ കാണാത്ത രീതിയിലുള്ള അതിവേഗ പുനരധിവാസമാണ് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.വയനാട്ടിലെ ടൂറിസം പ്രതിസന്ധി സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. അനിയന്ത്രിതമായി വയനാട്ടിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഫിഡവിറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. വയനാട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കാതെയാണ് ചിലര്‍ പ്രതികരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ പുനരാരംഭിച്ചതില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈശ്വര്‍ മാല്‍പെ വീണ്ടുമെത്തുന്നത് ഗുണം ചെയ്യും. ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യണം. നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിമാരെ കണ്ടിരുന്നു. തിരച്ചില്‍ ആരംഭിക്കുമെന്ന് അന്ന് അവര്‍ വ്യക്തമാക്കിയിരുന്നുവെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
സഹകരണ മേഖലയിൽ സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിക്കുന്നു; പ്രതിപക്ഷനേതാവ് …
സഹകരണ മേഖലയിലെ പ്രശ്നങ്ങളിൽ സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിക്കുന്നു എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സഹകരണ മേഖലഅതിജീവിക്കട്ടെ എന്നായിരുന്നു ഇതുവരെയുള്ള നിലപാട്. എന്നാൽ സിപിഎം കള്ളവോട്ട് കൊണ്ട് സഹകരണ ബാങ്കുകൾപിടിച്ചെടുക്കുകയാണ്. അങ്ങനെ കള്ളവോട്ട്കൊണ്ട് പിടിച്ചെടുത്ത ബാങ്കുകൾ നടത്തുന്നത് കാണട്ടെയെന്നും പ്രതിപക്ഷ നേതാവ്വെല്ലുവിളിച്ചു.തുമ്പമൺ സഹകരണബാങ്ക് തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് വി.ഡി. സതീശൻ നിലപാട് കടുപ്പിച്ചത്. പത്തനംതിട്ട ജില്ലയിൽ ഇരുപത്തിയൊന്നാമത്തെ ബാങ്ക് ആണ് സിപിഎം ഇത്തരത്തിൽ കള്ളവോട്ടിലൂടെ പിടിച്ചെടുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി ക്രിമിനൽ സംഘത്തെ സിപിഎം ജില്ലാ സെക്രട്ടറി വളർത്തിയെടുക്കുന്നു എന്നും പ്രതിപക്ഷ നേതാവ് പന്തളത്ത് ആരോപിച്ചു.