ഏകാധിപത്യ ഭരണം നിലനിൽക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. ഉത്തരകൊറിയയിലെ മറ്റു കാര്യങ്ങൾ പോലെ തന്നെയാണ് അവിടത്തെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വകാര്യജീവിതവും.ഉത്തരകൊറിയയെ മൊത്തത്തിൽ നിയന്ത്രിച്ചുള്ള കുടുംബഭരണം എത്രനാൾ പോകുമെന്ന കൗതുകവും ലോകത്തിനുണ്ട്. കിം ജോങ് ഉന്നിനു ശേഷം ആരായിരിക്കും ഉത്തര കൊറിയ ഭരിക്കുക.കിമ്മിനു ശേഷം അധികാരത്തിലേക്ക് എത്തുക കിമ്മിന്റെ മകളായിരിക്കുമെന്നതാണ് ഇപ്പോൾ രാജ്യാന്തരതലത്തിൽ പല ഇന്റലിജൻസ് റിപ്പോർട്ടുകളും പറയുന്നത്.
വയനാട് ഉരുള്‍പൊട്ടല്‍ 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി …
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുള്‍പ്പെടെ 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായതായി മന്ത്രിസഭാ ഉപസമിതി. ഇതില്‍ 349 ശരീരഭാഗങ്ങള്‍ 248 ആളുകളുടേതാണ്. ഇതു 121 പുരുഷന്‍മാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞു. 52 ശരീര ഭാഗങ്ങള്‍ പൂര്‍ണമായും അഴുകിയ നിലയിലാണ്. ഇത് വരെ നടന്ന തിരച്ചലില്‍ 437 മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. 115 പേരുടെ രക്തസാമ്പിളുകള്‍ ഇത് വരെ ശേഖരിച്ചു.
ഷെയ്‌ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലാദേശ് കോടതി …
ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്കും മറ്റ് ആറുപേർക്കുമെതിരെ കൊലപാതകക്കേസ്. ജൂലൈ പത്തൊമ്പതിന് പൊലീസ് വെടിവയ്പിൽ ധാക്ക മൊഹമ്മദ്‌പുരിലെ പലചരക്ക് വ്യാപാരി അബു സെയ്‌ദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കേസ്. അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൾ കവാദർ, മുൻ ആഭ്യന്തര മന്ത്രി അസദുസ്‌മാൻ ഖാൻ കമ എന്നിവരും ഷെയ്‌ഖ് ഹസീനയുടെ ഭരണകാലത്ത് പൊലീസിൽ ഉന്നതസ്ഥാനം വഹിച്ചിരുന്നവരുമാണ് മറ്റ് പ്രതികൾ. ഹസീന രാജിവച്ച് ഇന്ത്യയിലേക്കു കടന്നശേഷം അവർക്കമേൽ ചുമത്തപ്പെടുന്ന ആദ്യ കേസാണിത്. കൂടുതൽ കേസുകൾ ഉണ്ടായേക്കാമെന്ന സൂചനയും ബംഗ്ലാദേശ് മാധ്യമങ്ങൾ നൽകുന്നു.
അതിനിടെ, ഹസീന അനുകൂലികളായ ഉന്നത ഉദ്യോഗസ്ഥരുടെ രാജി തികച്ചും നിയമപരവും നടപടിക്രമങ്ങൾ പാലിച്ചുമാണെന്ന് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മൊഹമ്മദ് യൂനുസ് രംഗത്തെത്തി. ഹസീന സർക്കാരിന്റെ പതനത്തെ തുടർന്ന് ചീഫ് ജസ്‌റ്റിസ്, അഞ്ച് ജഡ്‌ജിമാർ, സെൻട്രൽ ബാങ്ക് ഗവർണർ, ഉന്നത പൊലീസ്, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ രാജിവച്ചിരുന്നു. ഷെയ്‌ഖ് ഹസീനയുടെ പതനത്തിലേക്ക് നയിച്ച പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥികളെ അഭിനന്ദിച്ച അദ്ദേഹം ‘ഒടുവിൽ രാക്ഷസി പോയി’ എന്നാണ് ഹസീനയുടെ രാജിയെ വിശേഷിപ്പിച്ചത്.
ന്യൂനപക്ഷ നേതാക്കളുമായി താൽകാലിക സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മൊഹമ്മദ് യൂനുസ് കൂടിക്കാഴ്ച നടത്തി. ധാക്കയിലെ ധാക്കേശ്വരി ക്ഷേത്രം യൂനുസ് സന്ദർശിച്ചു. മതത്തിനപ്പുറം ജനാധിപത്യമൂല്യങ്ങൾക്കാണ് വില നൽകേണ്ടതെന്നും ജനാധിപത്യം വാഗ്‌ദാനം ചെയ്യുന്ന അവകാശങ്ങൾ എല്ലാ പൗരർക്കും തുല്യമാണെന്നും യൂനുസ് പറഞ്ഞു. ധാക്കയിലെ ഇന്ത്യൻ വിസ അപേക്ഷാ സെന്റർ പരിമിതമായ തോതിൽ പ്രവർത്തനം പുനരാരംഭിച്ചു.ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കുനേരെ 278 ഇടങ്ങളിൽ ആക്രമണമുണ്ടായതായാണ് പ്രാദേശിക ന്യൂനപക്ഷ സംഘടനകളുടെ റിപ്പോര്‍ട്ട്. ഹസീനയുടെ പാർടിയായ അവാമി ലീഗിന്റെ ഭാഗമായ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്കു നേരെയാണ് ആക്രമണമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.