EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കോടതിയെ കമ്പോളവത്കരിക്കുന്നു കേരള മഹിളാ സംഘം NFIW

നാട്ടിലെ ജനങ്ങളുടെ ജീവിതത്തിനൊഴിച്ച് എന്തിനും വില കയറിയ ഈ ആഗോളീകരണ കാലത്ത് കോർട്ട് ഫീസ് കുത്തനെ കൂട്ടി നീതിക്ക് തീവിലയാക്കി സാധാരണക്കാരൻ്റെ അവസാനത്തെ അത്താണിയും സർക്കാർ തീവിലയാൽ ചാമ്പലക്കരുത്. ഉപേക്ഷിക്കപ്പട്ട അമ്മയ്ക്കും സഹോദരിക്കും ഭർത്താവും വീട്ടുകാരും കൈപിടിയിലാക്കിയ മുതലുകൾ തിരികെ കിട്ടാൻ കുടുംബ കോടതിയിൽ ഹർജ്ജി നൽകണമെങ്കിൽ കോർട്ട് ഫീ ഒടുക്കണമെന്ന നിർദ്ദേശം നീതിക്ക് നിരക്കാത്തതും മനുഷ്യത്വ രഹിതവും സ്ത്രീ വിരുദ്ധവുമാണ്. അതു പോലെ ചെക്ക് പണമില്ലാതെ മടങ്ങുന്ന ക്രിമിനൽ കുറ്റത്തിന് പ്രതിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആകട് 138-ാം വകുപ്പ് പ്രകാരം ക്രിമിനൽ കോടതിയിൽ നൽകുന്ന ഹർജ്ജിക്കും കോർട്ട് ഫീ ഏർപ്പെടുത്തിയത് നിയമപരമായി തന്നെ നിലനിൽക്കാത്തതാണ്.
ഈ കരിനിയമങ്ങൾ പോരാതെ എല്ലാ തരം കോർട്ട് ഫീസും വർദ്ധിപ്പിക്കാൻ സർക്കാർ ആലോചിച്ചു എന്നതും അതിനായി ഒരു Expert കമ്മിറ്റിയെ നിയമിച്ചു എന്നുള്ളതും ഒരു ജനകീയ സർക്കാരിൻ്റെ നീതി സങ്കല്പത്തിനും ക്ഷേമരാജ്യ ചിന്തയ്ക്കും എതിരാണ് .കോർട്ട് ഫീ വർദ്ധിപ്പിക്കുന്നത് വഴി നീതി നിർവ്വഹണ സംവിധാനത്തിൻ്റെ ചിലവ് ഭരണകൂടം നിർവ്വഹിക്കുന്നതിൽ നിന്നു മാറി ആവശ്യക്കാർ വഹിക്കണമെന്ന കമ്പോള സമ്പ്രദായത്തിലേക്ക് നീതി വ്യവസ്ഥയെ മാറ്റുകയാണ്. പണമുള്ളവർക്കായി നീതി നിർവ്വഹണ സംവിധാനത്തെ പരിമിതപ്പെടുത്തുന്ന നയത്തെ എന്തു വില കൊടുത്തും പ്രതിരോധിക്കുന്നതിന് തയ്യാറായില്ലെങ്കിൽ നീതി വ്യവസ്ഥയും ലാഭത്തിൻ്റെ ഇടമായി ഭരണകൂടം ഗണിക്കുകയും ദരിദ്രൻ്റെ ഭരണഘടനാപരമായ അഭയ കേന്ദ്രം എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും….

Leave a Comment

Your email address will not be published. Required fields are marked *