
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കാസര്‍കോട് പള്ളിക്കരയില്‍ വച്ചാണ് അപകടം നടന്നത്. വി ഡി സതീശന്‍ സഞ്ചരിച്ച വാഹനം എസ്‌കോര്‍ട്ട് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മംഗളൂരുവിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം ഉണ്ടായത്. പിന്നീട് അദ്ദേഹം മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.

ഗാസയിൽ ഒറ്റദിനം 5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു……

ഗാസ സിറ്റി ഗാസയിൽ ഒറ്റദിവസം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അഞ്ച് മാധ്യമപ്രവർത്തകർ. നുസെയ്‌റത്തിൽ മൂന്നുപേരും ഗാസ സിറ്റിയിൽ രണ്ടുപേരുമാണ് രണ്ടുപേരുമാണ് കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറില്‍ 29 പേര്‍കൂടി കൊല്ലപ്പെട്ടു. ആകെ മരണം 38,098 ആയി. 87,705 പേർക്ക് പരിക്കേറ്റു.

എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിനിരയായതിന് പിന്നാലെ പൊലീസ് നടപടിയും…

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്കരന്. എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെയും അധ്യാപകനെയും മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ക്യാംപസിലേക്ക് മാർച്ച് നടത്തിയ എസ്എഫ്ഐ, പ്രിൻസിപ്പലിനെതിരെ വധഭീഷണിയും മുഴക്കി. പൊലീസ് സംരക്ഷത്തിലാണ് കഴിഞ്ഞ ദിവസം കോളജ് പ്രവർത്തിച്ചത്.