ഗസയില്‍ ആശുപത്രികളും ആംബുലന്‍സുകളും അടക്കമുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ 410 തവണ ആക്രമണം അഴിച്ചുവിട്ടതായി ലോകാരോഗ്യ സംഘടന. ഒക്ടോബര്‍ ഏഴു മുതല്‍ നടത്തിയ ആക്രമണങ്ങളുടെ കണക്കാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തുവിട്ടത്. ”ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ 685 പേര്‍ കൊല്ലപ്പെട്ടു. 902 പേര്‍ക്ക് പരിക്കേറ്റു. 104 ആംബുലന്‍സുകള്‍ തകര്‍ത്തു’ -ഡബ്ല്യുഎച്ച്ഒ എക്സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു.ഗസസിറ്റിയിലാണ് 40 ശതമാനം ആക്രമണങ്ങളും അരങ്ങേറിയത്. 23 ശതമാനം വടക്കന്‍ ഗസ്സയിലും 28 ശതമാനം തെക്ക് ഖാന്‍ യൂനിസിലും ആക്രമിക്കപ്പെട്ടു. ”ആരോഗ്യ സംരക്ഷണകേന്ദ്രങ്ങള്‍ ഒരിക്കലും യുദ്ധത്തില്‍ ആക്രമിക്കപ്പെടരുത്. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണമെന്നും സാധാരണക്കാരെയും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു’ -ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
‘രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇപി തന്നെ അംഗീകരിച്ചിട്ടുണ്ട്’; ആരോപണത്തിലുറച്ച് സതീശൻ
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന് ഇപി തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് ഓഹരിയുണ്ടെന്ന് ഇപി ജയരാജൻ തന്നെ സമ്മതിച്ചിട്ടുണ്ട്. വൈദേകം റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ കൈവശമുണ്ട്. വ്യാജ ചിത്രം ആരെങ്കിലും പ്രചരിപ്പിച്ചെങ്കിൽ കേസെടുക്കാം. തൻ്റെ കയ്യിൽ ഉള്ള ചിത്രങ്ങൾ ഒറിജിനലാണെന്നും വിഡി സതീശൻ വ്യക്തമാക്കി. കൊടകര കുഴൽപ്പണ കേസ് കൃത്യമായി അന്വേഷിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. കുഴൽപണം, മാസപ്പടി, ലൈഫ്മിഷൻ, ലാവ്ലിൻ കേസുകൾ പരസ്പരം സഹായിച്ച് അട്ടിമറിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വൈദേകം റിസോർട്ടിൽ രാജീവ് ചന്ദ്രശേഖറിന് പങ്കാളിത്തമുണ്ടായത് ഇഡി റെയ്ഡിന് ശേഷമാണെന്നും സതീശൻ പറഞ്ഞു. ഇപി പാവമാണെന്നും ബിജെപി ബന്ധത്തിനായി പിണറായി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.