പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ് സന്ധുവിനേയും തിരഞ്ഞെടുത്താതായി പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. ഇരുവരെയും കമ്മീഷണര്‍മാരായി പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തിരഞ്ഞെടുത്തതായാണ് അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചത്.കമ്മീഷണര്‍മാരായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ലഭ്യമാക്കിയില്ലെന്നും ഈ തീരുമാനത്തില്‍ യോഗത്തില്‍ താന്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായും അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഷാ, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവരാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയിലെ അംഗങ്ങള്‍.