ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതില്‍ രാജ്യവ്യാപക പ്രതിഷേധം. ഐടിഒ പരിസരത്ത് നിന്ന് ബിജെപി ഓഫീസിലേക്ക് മാര്‍ച്ചിനൊരുങ്ങിയ ആം ആദ്മി പ്രവര്‍ത്തകരെ പോലിസ് തടഞ്ഞത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കി. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.കൂടുതല്‍ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്ന സാഹചര്യത്തില്‍ പോലിസ് വിന്യാസം ശക്തമാക്കി. ഡല്‍ഹി ഐടിഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതേസമയം, അരവിന്ദ് കെജ്രിവാളിനെ ഇഡിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഉച്ചയ്ക്ക് വിചാരണക്കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം.
കോടതി നിലപാടിൽ വിമർശനവുമായി കപിൽ സിബൽ, കെജ്രിവാളിൻ്റെ തടവ് നീളുമോ…
മദ്യനയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബി ആര്‍ എസ് നേതാവ് കവിത ജാമ്യത്തിനായി നല്‍കിയ റിട്ട് ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ബെഞ്ചിനെ വിമര്‍ശിച്ച് സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍. സുപ്രീം കോടതിയുടെ ചരിത്രം എഴുതുമ്പോള്‍ ഈ കാലം സുവര്‍ണലിപികളില്‍ ആയിരിക്കില്ലെന്ന് കവിതയുടെ ഹര്‍ജി പരിഗണിച്ച ബെഞ്ചിന് മുമ്പാകെ കപില്‍ സിബല്‍ പറഞ്ഞു. ‘നോക്കാം’ എന്നായിരുന്നു ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇതിന് നല്‍കിയ മറുപടി. ജാമ്യത്തിനായി എല്ലാവരും ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം റിട്ട് ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയാല്‍ എന്ത് ചെയ്യുമെന്ന് കോടതി ആരാഞ്ഞു.എന്നാല്‍ ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് നോക്കണമെന്ന് കവിതയ്ക്കുവേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയോട് ആവശ്യപ്പട്ടു. വെറും മാപ്പുസാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.