538 കോടിയുടെ തട്ടിപ്പ്: ജെറ്റ് എയർവേസ് ഉടമ അറസ്റ്റിൽ…

ബാങ്ക് തട്ടിപ്പ് കേസിൽ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ അറസ്റ്റിൽ. 538 കോടിയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി നടപടി. എട്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. മുംബൈയിലെ ഇഡി ഓഫീസിൽ വെച്ചായിരുന്നു ചോദ്യംചെയ്യൽ.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് 74 കാരനായ ഗോയലിനെ ഇഡി കസ്റ്റഡിയിലെടുത്തത്. ഗോയലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കനറാ ബാങ്കിൽ 538 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ റിപ്പോട്ടിൻറെ അടിസ്ഥാനത്തിലാണ് ഗോയലിനെതിരെ നടപടി ഉണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *