EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മാത്യു കുഴൽനാടന്റെ നികുതിവെട്ടിപ്പും ബിനാമി ഇടപാടും അന്വേഷിക്കണം: സി എൻ മോഹനൻ…

കോൺഗ്രസ്‌ നേതാവ്‌ മാത്യു കുഴൽനാടൻ എംഎൽഎ ഇടുക്കി ചിന്നക്കനാലിൽ ഭൂമിയും ആഡംബര റിസോർട്ടും വാങ്ങിയതിനുപിന്നിലെ നികുതിവെട്ടിപ്പും ബിനാമി ഇടപാടും അന്വേഷിക്കണമെന്ന്‌ സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. അഭിഭാഷക സ്ഥാപനത്തിന്റെ മറവിൽ വിദേശത്ത്‌ ഉൾപ്പെടെ വൻതോതിൽ സ്വത്ത്‌ സമ്പാദിച്ച മാത്യു കുഴൽനാടന്റെ ഇടപാടുകൾ സമഗ്രമായി അന്വേഷിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ചിന്നക്കനാലിൽ ഭൂമിയുടെ വില ആധാരത്തിലും തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയ സത്യവാങ്മൂലത്തിലും രണ്ടുതരത്തിലാണ്‌ രേഖപ്പെടുത്തിയത്‌. ആധാരം രജിസ്‌റ്റർ ചെയ്തതിന്റെ പിറ്റേന്ന്‌ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യത്യസ്‌തവിലയാണ്‌ കാണിച്ചിട്ടുള്ളത്‌. രാജകുമാരി സബ്‌ രജിസ്‌ട്രാർ ഓഫീസിൽ 2021 മാർച്ച്‌ 18നാണ്‌  ഭൂമിയിടപാട്‌ നടന്നത്‌. ചിന്നക്കനാൽ വില്ലേജിലെ 55 സെന്റ്‌ ഭൂമി വാങ്ങിയതിന്‌ തീറാധാരപ്രകാരം 1.92 കോടി രൂപ മാത്രമാണ്‌ വില കാണിച്ചത്‌. മറ്റു രണ്ട്‌ ബിനാമികളുടെ പേരിലാണ്‌ പകുതി ഭൂമി.തെരഞ്ഞെടുപ്പ്‌ കമീഷന്‌ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഭൂമിയുടെ വില 3.50 കോടി രൂപ എന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. പകുതി ഷെയറിന്റെ വിലയാണ്‌ കാണിച്ചിരിക്കുന്നത്‌. ആറുകോടിയോളം വിലയുള്ള ഭൂമിയാണ്‌ 1.92 കോടി വിലകാണിച്ച്‌ വാങ്ങിയത്‌. ലക്ഷങ്ങളുടെ സ്‌റ്റാമ്പ്‌ ഡ്യൂട്ടിയാണ്‌ വെട്ടിച്ചത്‌. രാജകുമാരി സബ്‌ രജിസ്‌ട്രാർ ഓഫീസിൽ 2022 ഫെബ്രുവരി രണ്ടിന്‌ 245/2022, 246/2022 ആധാരപ്രകാരം രണ്ട്‌ വസ്‌തുകൂടി മാത്യു കുഴൽനാടൻ ബിനാമി പേരുകളിൽ വാങ്ങി.2021ൽ തെരഞ്ഞെടുപ്പ്‌ കമീഷന്‌ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 23 കോടി രൂപയുടെ ആകെ സ്വത്തെന്നാണ്‌ പറഞ്ഞത്‌. വരുമാനസ്രോതസ്സ്‌ കാണിച്ചിട്ടുമില്ല. ദുബായ്‌, ഡൽഹി, ബംഗളൂരു, ഗുവാഹത്തി, കൊച്ചി എന്നിവിടങ്ങളിൽ അഭിഭാഷകസ്ഥാപനങ്ങളുണ്ട്‌. അതാണ്‌ വരുമാന സ്രോതസ്സെന്നും പറയുന്നു. ഇത്രയേറെ സ്വത്ത്‌ സമ്പാദിക്കാൻ കഴിഞ്ഞതെങ്ങനെയെന്ന്‌ അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ വിജിലൻസിനും ആഭ്യന്തരവകുപ്പിനും പരാതികൾ നൽകിയിട്ടുണ്ട്‌. അനധികൃത സ്വത്തുസമ്പാദനത്തിനെതിരെ മണ്ഡലത്തിൽ പ്രക്ഷോഭമാരംഭിക്കുമെന്നും സി എൻ മോഹനൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *