EN24TV

നീറ്റ് പരീക്ഷയിലെ തോല്‍വി: വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവും മരിച്ച നിലയില്‍…

നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 19 വയസ്സുള്ള മകന്‍ ആത്മഹത്യ ചെയ്ത് ഒരു ദിവസത്തിന് ശേഷം പിതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ ചെന്നൈയിലെ വീട്ടിലാണ് പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. 2022ല്‍ പന്ത്രണ്ടാം ക്ലാസില്‍ നിന്ന് 427 മാര്‍ക്കോടെ പാസ്സായ ജഗദീശ്വരന് രണ്ട് തവണ ശ്രമിച്ചിട്ടും നീറ്റില്‍ പ്രവേശനം നേടാനായിരുന്നില്ല. ശനിയാഴ്ച പിതാവ് വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് പിതാവ് സെല്‍വശേകറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണത്തിന്റെ ദുഃഖം താങ്ങാനാവാതെ സെല്‍വശേഖര്‍ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തുകയും ആത്മഹത്യാ ചിന്തകളില്‍ ഏര്‍പ്പെടാതെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *