EN24TV

50 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ ട്വീറ്റ്; പ്രിയങ്കാ ഗാന്ധിക്കെതിരേ കേസെടുത്തു…

മധ്യപ്രദേശ് സര്‍ക്കാരിനെതിരായ 50 ശതമാനം കമ്മീഷന്‍ സര്‍ക്കാരെന്ന ട്വീറ്റില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരേ കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ പോലിസാണ് പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് മധ്യപ്രദേശ് അധ്യക്ഷന്‍ കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവ് എന്നിവര്‍ക്കെതിരേ കേസെടുത്തത്. ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍ നിമേഷ് പതകിന്റെ പരാതിയിലാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ മധ്യപ്രദേശിലെ കരാറുകാരോട് 50 ശതമാനം കമ്മീഷന്‍ വാങ്ങുന്നുവെന്ന് ആരോപിക്കുന്ന കത്ത് പങ്കുവച്ചയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *