EN24TV

കാലവര്‍ഷം: സംസ്ഥാനത്ത് ഇതുവരെ 2340 കുടുംബങ്ങളിലെ 7844 പേരെ മാറ്റിപ്പാര്‍പ്പിച്ചു…

കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വന്‍ നാശനഷ്ടം. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തില്‍ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല. വടക്കന്‍ കേരളത്തില്‍ 5 ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.അടുത്ത 24 മണിക്കൂര്‍ കൂടി വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തുടര്‍ന്ന് മഴയുടെ തീവ്രത കുറയും. കനത്ത മഴയെത്തുടര്‍ന്നു സംസ്ഥാനത്ത് ഇതുവരെ 2340 കുടുംബങ്ങളിലെ 7844 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 203 ദുരിതാശ്വാസ ക്യാംപുകളിലായാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്. കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ 32 വീടുകള്‍ പൂര്‍ണമായും 642 വീടുകള്‍ ഭാഗീകമായും തകര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *