EN24TV

‘മോദി’ പരാമര്‍ശത്തില്‍ സ്റ്റേയില്ല; രാഹുലിന്റെ അയോഗ്യത തുടരും…

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് തിരിച്ചടി. മാനനഷ്ടകേസിലെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി നല്‍കിയ പുനര്‍ പരിശോധന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഹേമന്ത് പ്രച്ചക് ആണ് വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്കെതിരെ അയോഗ്യത നിലനില്‍ക്കും.2019 ഏപ്രില്‍ 13ന് ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കര്‍ണാടകത്തിലെ കോലാറില്‍ സംഘടിപ്പിച്ച റാലിയിലാണ് മോദി സമുദായത്തെ അവഹേളിച്ചെന്ന കേസ് വന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടത്തിയ പരാമര്‍ശമാണ് തിരിച്ചടിയായത്. എല്ലാ കള്ളന്മാരുടെയും പേര് എങ്ങനെ മോദിയെന്ന് വന്നു എന്നായിരുന്നു അതിന്റെ ചുരുക്കം.

Leave a Comment

Your email address will not be published. Required fields are marked *