
ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരായ നിയമനടപടി എന്തുകൊണ്ട് സർക്കാർ മുന്നോട്ട് കൊണ്ട് പോയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സർക്കാരിന്റെ വേട്ടയാടലിന് ആരെയും വിട്ടുകൊടുക്കില്ല. ഇത് ബിജെപിയെയും മോദിയെയും സുഖിപ്പിക്കുവാനുള്ള നടപടിയാണ്. വിഷയത്തിൽ സിപിഎം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ എന്ത് കൊണ്ട് കേസ് മുൻപോട്ടു കൊണ്ടുപോയില്ലെന്നും കെസി വേണുഗോപാൽ ചോദിച്ചു. രാഷ്ട്രീയ വേട്ടയാടലുകൾ തുടരുകയാണ്. ഇത് കൊണ്ടൊന്നും തകർക്കാൻ സാധിക്കില്ല. കേരളത്തിലെ സിപിഎം നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും രണ്ടു നിലപാടാണുള്ളത്. ഇങ്ങനെ അല്ല രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടത്. ഇത് എന്ത് തരം കമ്മ്യൂണിസം ആണെന്ന് മനസ്സിലാകുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു.