
തെരുവിലിറങ്ങിയുന്ന സമരം നിര്‍ത്തിയെന്നും ഇനി കോടതി വഴി പോരാടുമെന്ന് പ്രതിഷേധത്തിലായിരുന്ന ഗുസ്തിതാരങ്ങള്‍. ലൈംഗികാരോപണ വിധേയനായ ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ തങ്ങളുടെ പോരാട്ടം ഇനി കോടതികളില്‍ നടക്കുമെന്നും ഗുസ്തി താരങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.ബ്രിജ് ഭൂഷനെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ സര്‍ക്കാര്‍ വാക്ക് പാലിച്ചു. എന്നാല്‍, നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരും. നിയമപോരാട്ടം റോഡിലല്ല, കോടതിയിലാണെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു.