
കാലപം പടരുന്ന മണിപ്പൂരിൽ ചെറിയ ഇടവേളയ്ക്കു ശേഷം കലാപം കത്തിപ്പടരുന്നു. ഇന്നലെ മാത്രം മൂന്നു സിവിലിയന്മാർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയും ഇന്നുമായി നടത്തിയ അക്രമങ്ങൾ ചെറുക്കുന്നതിനിടെ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചെന്ന് സേന വ്യക്തമാക്കി. പേരുവിവരങ്ങൾ വ്യക്തമല്ല. അസം റൈഫിൾസിലെ രണ്ടു പേർക്കും ഗുരുതരമായി പരുക്കേറ്റു. തൗബൂർ മേഖലയിലാണ് കലാപം രൂക്ഷം ഇവിടെ മൂന്നു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.കലാപം അമർച്ച ചെയ്യാൻ സ്ഥലത്തെത്തിയ കേന്ദ്ര മന്ത്രി അമിത് ഷാ മടങ്ങിയ ശേഷവും കലാപം കത്തിപ്പടരുന്നത് കേന്ദ്ര സർക്കാരിനെയും വെട്ടിലാക്കി. ബിജെപി ഭരിക്കുന്ന മണിപ്പുരിൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറിലധികം പേരാണ് ഇവിടെ കാലപത്തിൽ കൊല്ലപ്പെട്ടത്. ക്രമസമാധാനപാലനത്തിൽ സംസ്ഥാന സർക്കാർ പരാജയമാണന്ന് കോൺഗ്രസ് ആരോപിചു. സംസ്ഥാന ഡിജിപിയെ മാറ്റിയിട്ടും കലാപം അടിച്ചമർത്താൻ പൊലീസിനു കഴിയുന്നില്ല.