കെ.പത്മകുമാറിനും ഷെയ്ഖ് ദര്‍വേശ് സാഹിബിനും ഡി.ജി.പിയായി സ്ഥാനക്കയറ്റം. പൊലീസ് ആസ്ഥാന എ.ഡി.ജി.പിയായിരുന്ന കെ. പത്മകുമാറിനെ ജയില്‍ മേധാവിയായും ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ഷെയ്ഖ് ദര്‍വേശ് സാഹിബിനെ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.എ.ഡി.ജി.പിമാരായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലും എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു. ഡി.ജി.പി പദവിയിലുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ, എക്‌സൈസ് കമീഷനര്‍ എസ്. ആനന്ദ കൃഷ്ണന്‍ എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് രണ്ട് പേരെ ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കിയത്. നിലവില്‍ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി അനില്‍ കാന്ത് ജൂണില്‍ വിരമിക്കുന്ന ഒഴിവിലേക്ക് പരിഗണിക്കേണ്ട എട്ട് പേരുടെ പട്ടിക കേന്ദ്രത്തിന്റെ പരിഗണനയിലാണ്.