EN24TV

ഡോ. വന്ദനയുടെ സംസ്‌കാരം ഇന്ന് രണ്ടിന് മുട്ടുചിറയിലെ വീട്ടുവളപ്പില്‍…

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടര്‍ വന്ദനാ ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പില്‍ നടക്കും. രാത്രി എട്ട് മണിയോടെ മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. കൊല്ലത്ത് ഡോ. വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്. രാത്രി 8.05ന് പട്ടാളമുക്കിനു സമീപത്തെ വീട്ടില്‍ മൃതദേഹം എത്തിക്കുമ്പോള്‍ നാടൊന്നാകെ കാത്തുനിന്നിരുന്നു. വീടിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ കിടത്തി. മൃതദേഹം എത്തിച്ച ആംബുലന്‍സില്‍നിന്ന് അച്ഛന്‍ മോഹന്‍ദാസും അമ്മ വസന്തകുമാരിയും പുറത്തിറങ്ങിയപ്പോള്‍ ആശ്വസിപ്പിക്കാനായി അടുത്തെത്തിയ ബന്ധുക്കള്‍ക്കും കരച്ചിലടക്കാനായില്ല. രാത്രി വൈകിയും അന്തിമോപചാരമര്‍പ്പിക്കുന്നവരുടെ നീണ്ട നിര കാണാമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *