
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ്ഫാദര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ജെഫ്രി ഹിന്റണ്‍ ഗുഗിളില്‍നിന്ന് രാജിവച്ചു. സാങ്കേതികവിദ്യയുടെ അപകടങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു വേണ്ടിയാണ് ഗൂഗിളിലെ ജോലി ഉപേക്ഷിച്ചതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഐ സിസ്റ്റങ്ങള്‍ക്കായി അടിസ്ഥാന സാങ്കേതികവിദ്യ സൃഷ്ടിച്ച ശാസ്ത്രജ്ഞനാണ് ജെഫ്രി ഹിന്റണ്‍. സാങ്കേതിക ഭീമന്മാര്‍ തമ്മിലുള്ള മല്‍സരം അപകടകരമായ വേഗതയില്‍ പുതിയ എഐ സാങ്കേതികവിദ്യകള്‍ പുറത്തിറക്കാനും ജോലികള്‍ അപകടത്തിലാക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും കമ്പനികളെ പ്രേരിപ്പിക്കുന്നതായി ഹിന്റണ്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് എങ്ങനെയാണെന്നും ഇപ്പോള്‍ എങ്ങനെയാണെന്നും നോക്കൂ എന്നും അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. ‘മോശം ഉപഭോക്താക്കള്‍ മോശം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ തടയാനാകുമെന്ന് കാണാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. 2022ല്‍ ഗൂഗിളും ഓപണ്‍ എഐയും വികസിപ്പിച്ച എഐ ചാറ്റ്‌ബോട്ട് ചാറ്റ്ജിപിടിക്ക് പിന്നിലെ സ്റ്റാര്‍ട്ടപ്പ് മുമ്പത്തേതിനേക്കാള്‍ വലിയ അളവിലുള്ള ഡാറ്റ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. അവ വിശകലനം ചെയ്യുന്ന ഡാറ്റയുടെ അളവ് കാരണം ഈ സംവിധാനങ്ങള്‍ മനുഷ്യന്റെ ബുദ്ധിയെ ചില വഴികളില്‍ മറികടക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്നതായും ഹിന്റണ്‍ പറഞ്ഞു.