
കരിമ്പ കല്ലടിക്കോട് പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മൂന്നേക്കർ മീൻവല്ലം പുല്ലാട്ട് വീട്ടിൽ സഞ്ജു മാത്യു (39) വിനാണ് പരിക്കേറ്റത്. വീടിനോട് ചേർന്നുള്ള ഷെഡിൽ റബർഷീറ്റ് അടിക്കുന്ന മെഷീൻ ആന നശിപ്പിക്കുന്ന ശബ്‌ദംകേട്ട് ഓടിച്ചെന്ന സഞ്ജുവിനെ തുമ്പികൈയിൽ വരിഞ്ഞു മുറുക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. അയൽവാസികളുൾപ്പെടെ ബഹളമുണ്ടാക്കി ഓടിയെത്തിയതോടെ സഞ്ജുവിനെ കുഴിയിലേക്ക് വലിച്ചെറിഞ്ഞ് ആന കാടുകയറിപോയി. സഞ്ജുവിന് തലയ്‌ക്കും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്.