
ദുബായ്–-കരിപ്പൂർ, ഷാർജ–-കരിപ്പൂർ സർവീസുകൾ പൂർണമായി നിർത്തി. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർവീസുകളാണ് ഇവ. 27 മുതൽ ബുക്കിങ് സ്വീകരിക്കില്ല. ബുക്കിങ് നിർത്തി സർവീസുകൾ പൂർണമായി പിൻവലിക്കാനാണ് പദ്ധതി. എയർ ഇന്ത്യ സേവനം നിലയ്‌ക്കുന്നതോടെ പ്രവാസികൾക്ക് ഭക്ഷണം–-കാർഗോ സൗകര്യങ്ങൾ നഷ്ടമാകും. ബിസിനസ് ക്ലാസ് യാത്രയും ഇല്ലാതാകും. 18 ബിസിനസ് ക്ലാസ് ഉൾപ്പെടെ 256 പേർക്ക് യാത്രചെയ്യാവുന്ന വലിയ വിമാനവും പിൻവലിച്ചവയിൽപ്പെടും. 170 പേർക്ക് യാത്രചെയ്യാവുന്ന ചെറിയ എയർ ക്രാഫ്റ്റുകൾമാത്രമേ ഇനി ഉപയോഗിക്കൂ.ഈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സർവീസുകൾമാത്രമാണ് ഇനിയുണ്ടാവുക. അവധിക്കാലത്തുൾപ്പെടെ ദുബായ്, ഷാർജ, കരിപ്പൂർ യാത്രക്കാർക്ക് ഏറെ ആശ്വാസകരമായിരുന്ന സർവീസുകൾ നിർത്തിവയ്‌ക്കുന്നത് യാത്രാദുരിതം ഇരട്ടിയാക്കും. ഈ സെക്ടറിൽ സർവീസ് നടത്തുന്ന വിദേശ വിമാന കമ്പനികളുടെ കൊള്ളയ്‌ക്കും യാത്രക്കാർ ഇരയാകും.