EN24TV

ജനകീയ പ്രതിരോധ ജാഥ ശനിയാഴ്ച തലസ്ഥാനത്ത്‌  സമാപിക്കും…

കേരളക്കരയെ ഇളക്കിമറിച്ച ജനകീയ പ്രതിരോധ ജാഥ ശനിയാഴ്ച തലസ്ഥാനത്ത്‌  സമാപിക്കും. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് സമാപനസമ്മേളനത്തിൽ ലക്ഷങ്ങൾ പങ്കെടുക്കും.   സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ജാഥാക്യാപ്‌റ്റൻ എം വി ​ഗോവിന്ദൻ, ജാഥാ മാനേജർ പി കെ ബിജു, ജാഥാ അം​ഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീൽ, ജെയ്ക് സി തോമസ്, മന്ത്രിമാർ എന്നിവർ സംസാരിക്കും. രാഷ്ട്രീയ സാമൂഹിക രം​ഗത്തെ പ്രമുഖരും പങ്കെടുക്കും. ഫെബ്രുവരി 20ന് കാസർകോട് കുമ്പളയിൽ ആരംഭിച്ച ജാഥ 14 ജില്ലയിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് സമാപിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *