EN24TV

എറണാകുളത്ത് രണ്ട് സ്ത്രീകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍…

നോര്‍ത്ത് പറവൂര്‍ തുരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തിപ്പുറം സ്വദേശി സരോജിനി(92) മകന്റെ ഭാര്യ അംബിക(55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സരോജിനിയുടെ മൃതദേഹം കിടപ്പുമുറിയിലും അംബികയുടെ മൃതദേഹം അടുക്കളയിലുമാണ് കണ്ടെത്തിയത്. വടക്കേകര പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *