EN24TV

യുഎസിൽ കൂട്ടക്കൊല നടത്തിയ ചൈനീസ് പൗരൻ മരിച്ച നിലയിൽ…

യുഎസിലെ മോണ്ടറി ബീച്ചിൽ പുതുവത്സരാഘോഷങ്ങൾക്കിടെ ശനിയാഴ്ച രാത്രി കൂട്ടക്കൊല നടത്തിയ ആൾ എന്നു സംശയിക്കുന്ന ചൈനീസ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ഹൂ കാൻ ട്ര എന്ന 77 കാരനാണ് പ്രതിയെന്നാണു നി​ഗമനം. മോണ്ടറി ബീച്ചിൽ പതിനായിരത്തിലധികം പേർ പങ്കെടുത്ത ചൈനീസ് നവ വത്സരാഘോഷങ്ങൾക്കിടയിലാണ് ഇയാൾ പ്രകോപനമില്ലാതെ വെടി ഉതിർത്തത്. ഇരുപതോളം പേർക്ക് നേരിട്ടു വെടിയേറ്റു. പത്തു പേർ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇവരിൽ അഞ്ചു പേർ സ്ത്രീകളും അഞ്ചു പേർ പുരുഷന്മാരുമാണ്. ഏതാനും കുട്ടികൾക്കും പരുക്കേറ്റു.ഇന്നലെ രാത്രിയാണ് ഹൂ കാനിനെ ബീച്ചിനടുത്തുള്ള ഒരു വാനിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സിസിവി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു ന‌ടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചത്. ആളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഇന്നലെ മരിച്ച നിലയിൽ കണപ്പെട്ടത്. തലയ്ക്കു സ്വയം വെടി വച്ച നിലയിലായിരുന്നു മൃതദേഹം.

Leave a Comment

Your email address will not be published. Required fields are marked *