
സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിന് പിന്നാലെയാണ് അറസ്റ്റ്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കൻ്റോൺമെൻ്റ് പോലീസാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.സർക്കാരിൻ്റെ ജനവിരുദ്ധ നടപടികളും മന്ത്രിമാരുടെ അഴിമതികളും തുറന്ന് കാട്ടാൻ പതിനായിരക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടാണ് യൂത്ത് ലീഗ് ജനുവരി 18 ന് സെക്രട്ടറിയേറ്റിന് മുന്നിൽ സേവ് കേരള മാർച്ച് നടത്തിയത്.ജനകീയ സമരങ്ങളെ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.