EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഇന്ന് വിദ്യാരംഭം: ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ…

വിദ്യാരംഭം കുറിക്കാനുള്ള വിജയദശമി ദിനമായ ഇന്ന് നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കറിച്ചത്.  കുട്ടികളെ ആദ്യമായി അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്ന ദിനമായാണ് വിജയദശമിയെ കണക്കാക്കുന്നത്. തുഞ്ചൻ പറമ്പിലും പ്രശസ്ത ക്ഷേത്രങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങ് രാവിലെതന്നെയാരംഭിച്ചു. കുട്ടികകളുടെ നാവിലും പിന്നീട് അവരുടെ  വിരൽകൊണ്ട്  മണലിലോ, അരിയിലോ ആചാര്യൻമാർ അക്ഷരങ്ങൾ എഴുതിക്കുയാണ് പതിവ്.കോവിഡ് ഭീതിയിലായിരുന്ന  ക‍ഴിഞ്ഞ രണ്ടു വർഷങ്ങളിലും വീടുകളിൽ മാത്രമായിരുന്നു എ‍ഴുത്തിനിരുത്ത് നടന്നത്.  അതുകൊണ്ടുതന്നെ ഈ വർഷം എഴുത്തിനിരുത്തിന് വൻ തിരക്കാണ്.വിദ്യാരംഭത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പുലർച്ചെ നാലുമുതൽ എഴുത്തിനിരുത്തൽ ചടങ്ങാരംഭിച്ചു. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, തിരൂർ തുഞ്ചൻ പറമ്പിലും നൂറു കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു.  നൃത്തം, പാട്ട്  ഉൾപ്പെടെ കലാരൂപങ്ങളിലും ഇന്ന് വിദ്യാരംഭം ഉണ്ട്

Leave a Comment

Your email address will not be published. Required fields are marked *