രാജ്യം 5 ജി യിലേക്ക്; സേവനങ്ങൾക്ക് ഇന്ന് തുടക്കമാകും… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / September 30, 2022 September 30, 2022 രാജ്യത്ത് ഇന്ന് മുതൽ ഫൈവ് ജി ടെലികോം സ്പെക്ട്രം സേവനങ്ങൾക്ക് തുടക്കമാകും. സ്പെക്ട്രം ലേലം ഉൾപ്പെടെയുളള നടപടികൾ സർക്കാർ പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.ഡൽഹിയിൽ നടക്കുന്ന മൊബൈൽ കോൺഗ്രസ് വേദിയിൽ വെച്ചാണ് പ്രധാനമന്ത്രി 5ജി സേവനങ്ങൾ നാടിന് സമർപ്പിക്കുക .ശാസ്ത്ര ആരോഗ്യ മേഖലകളിൽ പഠനത്തിനും ഗവേഷണത്തിനും 5ജി സേവനങ്ങൾ കരുത്താകുമെന്നാണ് സർക്കാർ വിലയിരുത്തൽ. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത നഗരങ്ങളിലായിരിക്കും 5ജി സേവനങ്ങൾ നടപ്പാക്കുക. അടുത്ത രണ്ട് വർഷത്തിനുളളിൽ രാജ്യം മുഴുവൻ 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അതേസമയം 5ജി സേവനങ്ങളുടെ നികുതി എത്രയായിരിക്കുമെന്ന് ടെലികോ അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.കഴിഞ്ഞ ജൂലായ് അവസാനം ഏഴു ദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്‌പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയർന്നിരുന്നു. 51.2 ജിഗാഹെർട്‌സ് സ്‌പെക്ട്രമാണ് ലേലത്തിൽ പോയത്. മുകേഷ് അംബാനി (റിലയൻസ് ജിയോ), സുനിൽ മിത്തൽ (എയർടെൽ), രവീന്ദർ ടക്കർ(വൊഡാഫോൺ ഐഡിയ) എന്നിവർ 5ജി സ്പെക്ട്രം ലേലം സ്വന്തമാക്കിയിരുന്നു.
എം.ടി.യുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി. വേണുഗോപാൽ എം.പി… Leave a Comment / Kerala news, latest news / By en24tv
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv
ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി; രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ… Leave a Comment / International News, Kerala news, latest news / By en24tv
തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കണം; ഹൈക്കോടതി Leave a Comment / International News, Kerala news, latest news / By en24tv