EN24TV

ലഹരിയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ചു; നടിയും കൂട്ടാളിയും പിടിയിൽ…

അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു അപകടമുണ്ടാക്കിയതിന് സിനിമാ-സീരിയൽ നടിയും കൂട്ടാളിയും കസ്റ്റഡിയിൽ. അശ്വതി ബാബുവും സുഹൃത്ത് നൗഫലുമാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവുമണ്ടായത്. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെ അപകടകരമായി വാഹനമോടിച്ച് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. അവിടെ നിന്നു വാഹനം എടുത്തപ്പോൾ മുതൽ പല വാഹനങ്ങളിൽ ഇടിച്ചെങ്കിലും നിർത്താതെ പോയി. തുടർന്നാണ് പിന്തുടർന്നു വന്ന ഒരാൾ വാഹനം വട്ടം വച്ചു തടഞ്ഞു നിർത്താൻ ശ്രമിച്ചത്. ഇതിൽ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോൾ ടയർ പൊട്ടുകയായിരുന്നു. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പോലിസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *