EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കുഴൽനാടന്റെ അവകാശലംഘന നോട്ടീസിൽ സ്പീക്കർ മുഖ്യമന്ത്രിയുടെ മറുപടി ആവശ്യപ്പെട്ടു….

മാത്യു കുഴൽനാടൻ്റെ അവകാശ ലംഘന നോട്ടീസ് നിയമസഭയുടെ മുന്നിൽ ചർച്ചയ്ക്കു വച്ചു. നോട്ടീസിനു സ്പീക്കർ എം.ബി. രാജേഷ് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി. മെൻ്റർ വിവാദത്തിൻ്റെ തുടർചർച്ചകളുടെ ഭാഗമായിട്ടാണ് നടപടി. മുഖ്യമന്ത്രിയുടെ മകൾ വീണ PWC ഡയറക്ടർ ജയിക് ബാല കുമാറിനെ മെൻ്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴൽനാടൻ്റെ ആരോപണം. പച്ചക്കള്ളം എന്നായിരുന്നു കുഴൽനാടൻ്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം കുഴൽനാടനോട് പ്രതികരിച്ചത്.പിന്നാലെ വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തു വിട്ടിരുന്നു. അതാലാണ് ജയിക് ബാല മെന്ററാണെന്നു വീണ വ്യക്തമാക്കിയിരുന്നത്. ഇതിനു പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസ്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *