EN24TV

വിവാദ വെളിപ്പെടുത്തൽ നടത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം…

നടിയെ ആക്രമിച്ച കേസ്‌ അന്വേഷണത്തെക്കുറിച്ച്‌ വിവാദ വെളിപ്പെടുത്തൽ നടത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ശ്രീലേഖയുടെ പ്രസ്‌താവനകൾ പരിശോധിച്ച് വ്യക്തത വരുത്താനാണ് നീക്കം.കേസിനെ ബാധിക്കുന്ന തരത്തിൽ ആരോപണം ഉയർത്തിയ പശ്ചാത്തലത്തിൽ ശ്രീലേഖയെ ക്രൈംബ്രാഞ്ചും ചോദ്യം ചെയ്യും. ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന്‌ ക്രൈംബ്രാഞ്ച് പറയുന്നു. കേസിൽ ദിലീപിന് എതിരെയുള്ള തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *