EN24TV

ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യം : മുഖ്യമന്ത്രി…

ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഏത് തരം ജനാധിപത്യ ബോധമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു.യുഡിഎഫിന് വിശാല മനസാണെന്ന് ഒരു നേതാവ് പറയുന്നു. മറ്റൊരു നേതാവ് വിശാല മനസ് അല്ലെന്ന് പറയുന്നു. എംപി മാരുടെ പരിപാടിയില്‍ ആവാം, നിയമസഭയില്‍ ആവാം, പൊതുപരിപാടിയില്‍ ആവാം, പക്ഷേ നിങ്ങളുടെ പരിപാടിയില്‍ വരരുത് എന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.നന്‍മയുള്ളവര്‍ ഇതിനോട് സഹകരിക്കുകയാണ് വേണ്ടത്. പ്രവാസികളെ ബഹിഷ്‌കരിക്കുന്നവര്‍ കണ്ണില്‍ ചോര ഇല്ലാത്തവരാണെന്നും യൂസഫലിയെ അധിക്ഷേപിച്ചത് ശ്രദ്ധയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ക്ഷേമ സമൂഹവും വികസിത നാടും സാധ്യമാക്കുമെന്നും മുഖ്യമന്ത്രി  പറഞ്ഞു. ലോക കേരള സഭ മൂന്നാം സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Comment

Your email address will not be published. Required fields are marked *