ശനിയാഴ്ച അഫ്ഖാന്‍ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയില്‍ നടന്ന ഭീകരാക്രമണം ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചകവിരുദ്ധ പരാമര്‍ശത്തിനുള്ള മറുപടിയാണെന്ന് ഐ.എസ്.തങ്ങളുടെ ആശയപ്രചാരണത്തിനായുള്ള വെബ്‌സൈറ്റിലൂടെയാണ് ഭീകര സംഘടന ഇക്കാര്യം അറിയിച്ചത്.പ്രവാചക പരാമര്‍ശം നടത്തിയവരെ പിന്തുണയ്ക്കുന്ന ഹിന്ദുക്കളേയും സിഖ് വിഭാഗക്കാരേയും ലക്ഷ്യമിട്ടായിരുന്നു അക്രമണമെന്ന് ഐഎസ് വിശദീകരിക്കുന്നു. കാര്‍ത്തെ പര്‍വാന്‍ ഗുരുദ്വാരയിലേക്ക് സംഘാംഗങ്ങളില്‍ ഒരാള്‍ നുഴഞ്ഞുകയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു.