EN24TV

ഷാജ്‌ കിരണുമായുള്ള സംഭാഷണം പുറത്ത് ഭീഷണിപ്പെടുത്തിയെന്ന്‌ സ്വപ്‌ന…

ഷാജ് കിരണുമായുള്ള ശബ്‌ദ സംഭാഷണം സ്വപ്‌‌ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് സ്വപ്ന ജോലി ചെയ്യുന്ന എച്ച്ആർഡിഎസ്  ഓഫീസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഒന്നര മണിക്കൂർ നീളമുള്ള സംഭാഷണം പുറത്തുവിട്ടത്.ഷാജ് കിരണമായി വർഷങ്ങളായി ബന്ധമുണ്ടെന്ന് സ്വപ്‌ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം നിർബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞിരുന്നു.  അതനുസരിച്ചാണ് രഹസ്യമൊഴി നൽകിയ ശേഷം ഷാജ് കൊച്ചിയിൽ വച്ച് നേരിട്ടുകണ്ടത്. സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് പറഞ്ഞു. അതുപോലെ സരിത്തിനെ പിറ്റേന്ന് തട്ടിക്കൊണ്ടുപോയി. അതുകൊണ്ടാണ് ഷാജ് കിരണിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചതെന്നും സ്വപ്‌ന പറഞ്ഞു.എന്നാൽ താൻ ആരോടാണ്‌ കളിക്കുന്നതെന്നും  താൻ അകത്ത്‌ പോയാൽ മകനെ നഷ്‌ടപ്പെടുമെന്നും ഷാജ്‌ ഭീഷണിപ്പെടുത്തി. ഷാജ് ഭീഷണിപ്പെടുത്തിയതിനെ  തുടർന്നാണ്‌ ഷാജിനെ വിളിച്ചുവരുത്തിയതും ആ സംഭാഷണം  റെക്കോർഡ് ചെയ്‌ത‌തും.

Leave a Comment

Your email address will not be published. Required fields are marked *