EN24TV

ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്ന് വൈകീട്ട് മൂന്നിന് പുറത്തു വിടും…

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും സര്‍ക്കാരിന്റെ ഇടനിലക്കാരനെന്ന് സ്വപ്‌ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്നു വൈകീട്ട് മൂന്നിന് പുറത്തുംവിടുമെന്ന് സ്വപ്‌നയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. പാലക്കാട് വച്ചാവും ശബ്ദരേഖ പുറത്തു വിടുക. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‌നയുടെ ആരോപണം. ഇത് തെളിയിക്കാന്‍ ആവശ്യമായ ശബ്ദരേഖ കയ്യില്‍ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്‌ന ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്ന് ഷാജ് കിരണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുഹൃത്ത് എന്ന നിലയിലാണ് സ്വപ്‌നയുമായി സംസാരിച്ചതെന്നും സ്വപ്‌ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദം.

Leave a Comment

Your email address will not be published. Required fields are marked *