Skip to content
പെരുവയൽ ഗ്രാമപഞ്ചായത്തിലെ പരിയങ്ങാട്ട് കഴിഞ്ഞദിവസം പട്ടാപ്പകൽ നടന്ന കവർച്ച വീട്ടുടമയുടെ മകൻ ആസൂത്രണം ചെയ്തത്. പരിയങ്ങാട് തടായിൽ പുനത്തിൽ പ്രകാശന്റെ വീട്ടിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പകലാണ് കവർച്ച നടന്നത്. വീട് കുത്തിത്തുറന്ന് നടത്തിയ മോഷണം മകൻ അപ്പൂസ് എന്ന സിനീഷ് (32) നടത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിയുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.