EN24TV

ഇറച്ചിവെട്ട് യന്ത്രത്തിലെ സ്വര്‍ണക്കടത്ത്; മുസ്‌ലിം ലീഗ് നേതാവിന്റെ മകന്‍ ഷാബിന്‍ പിടിയില്‍

ഇറച്ചിവെട്ടുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ ഷാബിനും ടി എ സിറാജുദ്ദീനും പിടിയിലായി. മുസ്‌ലിം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിന്‍. കേസിലെ രണ്ടാം പ്രതിയാണ് ഷാബിന്‍. ഇന്ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഷാബിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി കൊച്ചിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കസ്റ്റംസ് ആന്റ് പ്രിവന്റീവ് ഓഫിസില്‍ ഷാബിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ട് കിലോയോളം സ്വര്‍ണം കടത്തിയെന്ന കേസിലാണ് അറസ്റ്റ്.

Leave a Comment

Your email address will not be published. Required fields are marked *