EN24TV

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ താപനില ഉയരുന്നതായി കാലാവസ്ഥാവകുപ്പ്.

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ താപനില ഉയരുന്നതായി കാലാവസ്ഥാവകുപ്പ്. ചൂടുകൂടിയ ഉഷ്ണകാലമായിരിക്കും ഇതെന്നും പല പ്രദേശങ്ങളിലും താപനില 45 ഡിഗ്രിയായി ഉയരാന്‍ ഇടയുണ്ടെന്നും സംസ്ഥാനങ്ങള്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥയില്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 2 ഡിഗ്രിയെങ്കിലും താപനില ഉയര്‍ന്നേക്കും. അതിനുശേഷം രണ്ട് ഡിഗ്രി കുറയുകയും ചെയ്യും. രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, യുപി, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് താപനില വര്‍ധിക്കാന്‍ സാധ്യത. ഈ സംസ്ഥാനങ്ങളില്‍ ചില പ്രദേശങ്ങളില്‍ താപനില 45 ഡിഗ്രിയോളം ഉയരാനും ഇടയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *