
സെനറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സര്‍വ്വകലാശാല ഗേറ്റിന് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്. അതിനിടെ എസ്എഫ്ഐ നേതാവ് നന്ദന് പൊലീസ് ബസിന് മേല്‍ കയറി പ്രതിഷേധിച്ചത് പൊലീസിനെ കുഴക്കി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാഹനത്തിന് മുകളില്‍ കയറി നന്ദനെ താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മലിനെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനോട് എസ്എഫ്ഐ ഉപമിച്ചു. പിന്നീട് വാഹനത്തിന് മുകളില്‍ തന്നെ നേതാവിനെ ബന്ധനസ്ഥനാക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

രാജ്യ പുരോഗതിയിൽ സ്ത്രീകൾ വഹിക്കുന്നത് നിസ്തുല പങ്ക്: അഡ്വ. പി. സതി ദേവി …

രാജ്യത്തിന്റെ പുരോഗതിയിൽ സ്ത്രീകൾ വഹിക്കുന്നത് നിസ്തുലമായ പങ്കാണെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. തിരുവനന്തപുരം ലുലു മാളിൽ കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച പോഷ് ആക്ട് 2013 ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിത കമ്മീഷൻ ചെയർപേഴ്സൺ. അതുകൊണ്ടു തന്നെ രാജ്യത്തെ തൊഴിൽ മേഖലയിൽ കൂടുതൽ സ്ത്രീകൾ കടന്നുവരുന്നത് സന്തോഷകരമാണെന്നും അഡ്വ. പി. സതീദേവി ചൂണ്ടിക്കാട്ടി.ലുലു മാളിൽ 40 ശതമാനം സ്ത്രീ തൊഴിലാളികൾ ആണെന്നാണ് മാനേജ്മെന്റ് പറയുന്നത്. കൂടുതൽ സ്ത്രീകൾ ജോലിക്ക് വരുന്ന സാമൂഹിക പശ്ചാത്തലമാണ് കേരളത്തിൽ ഇന്നുള്ളത്. പണ്ടുകാലത്ത് ഇത് സാധ്യമായിരുന്നില്ല. സ്ത്രീ കുടുംബവിളക്കായി വീട്ടിലിരുന്നു കൊള്ളണമെന്നായിരുന്നു അന്നത്തെ സാമൂഹ്യ സാഹചര്യം ആവശ്യപ്പെട്ടിരുന്നത്. വീട്ടിലിരുന്ന് എരിഞ്ഞാൽ മാത്രം കുടുംബത്തിൽ പ്രകാശം ലഭിക്കില്ലെന്ന സ്ഥിതിയാണ് ഇന്നുള്ളത്. കുടുംബം മുന്നോട്ടു പോകണമെങ്കിൽ സ്ത്രീയും അധ്വാനിക്കേണ്ട സാഹചര്യം ഇന്നുണ്ട്.

സ്ത്രീ സംരക്ഷണത്തിനായി ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നിരവധി ശക്തമായ നിയമങ്ങൾ രൂപീകരിച്ചു നടപ്പാക്കിയിരുന്നു. കോടതികൾ ആവിർഭവിക്കപ്പെട്ടതും അക്കാലത്താണ്. സ്വാതന്ത്ര്യാനന്തരം നമ്മുടെ ഭരണഘടന നിലവിൽ വന്നു. എല്ലാവർക്കും തുല്യത ഉറപ്പാക്കുന്നതാണ് ഭരണഘടനയിലെ ആർട്ടിക്കിൾ 14. ഈ അവകാശം ആർട്ടിക്കിൾ 15 ൽ ഒരുതരത്തിലുള്ള വിവേചനവും പാടില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവകാശം മൗലികാവകാശമായി മാറ്റുന്നതിനും ഭരണഘടനാശിൽപികൾ തയ്യാറായി. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ ലിംഗ വ്യത്യാസത്തിന്റെയോ അടിസ്ഥാനത്തിലുള്ള ഏതൊരു വിവേചനവും പാടില്ലെന്ന് ഇവിടെ ആവർത്തിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിൽ വിവേചനം നേരിടുന്നവർ ഉണ്ടെങ്കിൽ അവരെ സംരക്ഷിക്കാനായി പ്രത്യേക നിയമങ്ങൾ രൂപീകരിക്കുന്നതിന് നിയമനിർമ്മാണങ്ങൾക്ക് അനുമതി നൽകി ആർട്ടിക്കിൾ 15 ൽ മൂന്നാമതൊരു ഉപവകുപ്പ് കൂടി ചേർക്കുകയുണ്ടായി. ഇതിൻെറ അടിസ്ഥാനത്തിലാണ് പാർലമെൻ്റും നിയമസഭകളും വിവിധങ്ങളായ നിയമങ്ങൾ നിർമ്മിക്കുന്നത്.രാജ്യത്ത് ഇന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും നിലനിൽക്കുന്നത് കൊണ്ടാണ് അവരുടെ സംരക്ഷണത്തിനായി നിയമങ്ങൾ നിലവിൽ വരുന്നത്. ഗാർഹിക പീഡന നിരോധന നിയമം 2005 ൽ നിലവിൽ വന്നു. 2013ൽ പോഷ് ആക്ടും നിലവിൽ വന്നു. എന്നിട്ടും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്.തൊഴിലിടങ്ങളിലേക്ക് കൂടുതൽ സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാൻ ആകണം. നിയമങ്ങൾ കൊണ്ടുമാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. സ്ത്രീകൾ ഈ നിയമങ്ങളെക്കുറിച്ച് കൂടുതൽ ബോധവൽക്കരിക്കപ്പെടേണ്ടതുണ്ട്. ഒപ്പം തുറന്നു സംസാരിക്കാനും അവർ തയ്യാറാവണമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതി ദേവി പറഞ്ഞു.
ലുലു മാളിലെ ട്രെയിനിങ് ഹാളിൽ നടന്ന ബോധവത്കരണ ക്ലാസിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യാതിഥിയും ലുലു മാൾ റീജണൽ മാനേജർ അനൂപ് വർഗീസ് അധ്യക്ഷനുമായിരുന്നു. വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ ഐപിഎസ്, ലോ ഓഫീസർ കെ. ചന്ദ്രശോഭ, ലുലു മാൾ പബ്ലിക് റിലേഷൻസ് ഓഫീസർ എ. സൂരജ് തുടങ്ങിയവർ സംസാരിച്ചു.
