EN24TV

കായിക ചുമതലയിൽ നിന്ന് എം ആർ അജിത് കുമാറിനെ മാറ്റി; എസ് ശ്രീജിത്തിനാണ് പകരം ചുമതല …

പൊലീസിന്റെ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി. പൊലീസില്‍ ബോഡി ബില്‍ഡിംഗ് താരങ്ങളുടെ പിന്‍വാതില്‍ നിയമനം വിവാദമായതോടെയാണ് ചുമതലയിൽ നിന്നും മാറ്റിയത്. എസ് ശ്രീജിത്തിനാണ് പകരം സ്‌പോര്‍ട്‌സ് ഓഫീസര്‍ ചുമതല. സര്‍ക്കാര്‍ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കി ബോഡി ബില്‍ഡിങ് താരങ്ങളെ നിയമിക്കുന്നു എന്നത് വിവാദമായിരുന്നു. നേരത്തെ രണ്ട് ബോഡി ബില്‍ഡര്‍ താരങ്ങളെ പൊലീസ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമിക്കാന്‍ തീരുമാനമുണ്ടായിരുന്നു. ഇതില്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു. കത്തില്‍ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തികൊണ്ട് നിയമനം നടത്തണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *