EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



യുക്രെയിൽ ഉണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ മരണം 37 ആയി…

യുക്രെയിൽ ഉണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ മരണം 37 ആയി. തിങ്കളാഴ്ചയാണ് യുക്രെയിൻ നഗരങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം ഉണ്ടായത്. സം​​ഭവത്തിൽ ഇതുവരെ 37 പേർ കൊല്ലപ്പെടുകയും 149 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. കീവിലെ കുട്ടികളുടെ ആശുപത്രിയും ആക്രമണത്തിന് ഇരയായി. മൂന്നോളം കുട്ടികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ അനുശോചിച്ചും റഷ്യയെ കുറ്റപ്പെടുത്തിയും പാശ്ചാത്യ, യുഎൻ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ആക്രമണത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി റഷ്യയും രംഗത്ത് വന്നിട്ടുണ്ട്.

ജമ്മു കശ്മീരിലെ കത് വയില്‍ ആക്രമണം; നാലു സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കത് വ ജില്ലയില്‍ പട്രോളിങ് വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ആറു സൈനികര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചയോടെയാണ് സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായതെന്ന് സൈന്യം അറിയിച്ചു. കത് വ യില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ മച്ചേഡി-കിന്‍ഡ്‌ലി-മല്‍ഹാര്‍ റോഡില്‍ പതിവ് പട്രോളിങിനിടെയാണ് ആക്രമണം. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. വാഹനവ്യൂഹത്തിനുനേരെ ഗ്രനേഡ് എറിഞ്ഞശേഷം വെടിവച്ചെന്നും അക്രമികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച രജൗറിയിലുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ ജമ്മു മേഖലയിലുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. ഞായറാഴ്ച രജൗരി ജില്ലയിലെ സൈനിക ക്യാംപിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു.

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവതി വനത്തിനുള്ളില്‍ പ്രസവിച്ചു.

ഭര്‍ത്താവിനോടൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവതി വനത്തിനുള്ളില്‍ പ്രസവിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞ് മരണപ്പെട്ടു. മുക്കമ്പുഴ ആദിവാസി പ്രകൃതിയിലെ സുബീഷിന്റെ ഭാര്യ മിനിക്കുട്ടിയാണ് ഇന്ന് രാവിലെ 9.30ഓടെ വാഴച്ചാല്‍ റേഞ്ചിലെ വനത്തില്‍വച്ച് പ്രസവിച്ചത്. ഏഴു മാസം ഗര്‍ഭിണിയായ യുവതി രണ്ടു ദിവസം മുമ്പാണ് ഉള്‍ക്കാട്ടിലേക്ക് പോയത്. ഇതിനിടെ പ്രസവവേദന അനുഭവപ്പെട്ട മിനിക്കുട്ടി കാട്ടിനുള്ളില്‍ പ്രസവിച്ചു. കുഞ്ഞ് മരണപ്പെട്ടതോടെ ഭര്‍ത്താവ് ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടി. വനംവകുപ്പും ആരോഗ്യപ്രവര്‍ത്തകരും മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയ ശേഷമാണ് ദമ്പതികളെ കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ റോഡ് മാര്‍ഗം നാട്ടിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ റിസര്‍വോയറിലൂടെ ബോട്ടിലാണ് പുറത്തെത്തിച്ചത്. കനത്ത മഴയും കാറ്റുമുണ്ടായത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടു. മുക്കമ്പുഴയിലെത്തിച്ച യുവതിയെ ആംബുലന്‍സില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിഎസ്‌സി അംഗത്വത്തിനു കോഴ: പ്രമോദിനു പിന്നിൽ ഉന്നതർ…

പിഎസ്‌സി അംഗത്വം ലഭിക്കുന്നതിന് കോഴ നൽകിയ സംഭവം ഒത്തുതീർപ്പായെങ്കിലും മറനീക്കി പുറത്തുവരുന്നത് .പാർട്ടിയിലെ ഭിന്നത. പ്രമോദ് കോട്ടൂളിയാണ് സംഭവത്തിലെ ആരോപണ വിധേയനെങ്കിലും.പ്രമോദിന് പിന്നിൽ ഉന്നതരുണ്ടെന്ന് വ്യക്തമാണ്. പാർട്ടി നേരത്തെ അറിഞ്ഞ് അന്വേഷണ കമ്മിഷനെ വച്ചു പഠിച്ച സംഭവമാണിത്. എന്നാൽ വിവാദമാകുന്നതിന് മുന്നെ, വാങ്ങിയ തുക മുഴുവൻ തിരികെ നൽകി സംഭവം ഒതുക്കിയതായാണ് വിവരം. പണം വാങ്ങിയില്ലെന്ന് പ്രമോദും പണം നൽകിയിട്ടില്ലെന്ന് പരാതിക്കാരിയും ഇപ്പോൾ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *