
താനൂര്‍ കസ്റ്റഡി കൊലപാതകക്കേസില്‍ ഉന്നത ഉദ്യേഗസ്ഥരെ പ്രതിക്കൂട്ടിലാക്കി, കേസില്‍ സസ്‌പെന്റ് ചെയ്യപെട്ട എസ് ഐയുടെ വെളിപ്പെടുത്തല്‍. ലഹരിക്കടത്തുകാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തിലാണ് സസ്‌പെന്‍ഷനിലായ എസ് ഐ കൃഷ്ണ ലാലിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്. തന്റെ നിരപരാധിത്വം വെളിപ്പെടുത്തുന്നതിനോടൊപ്പം മലപ്പുറം ജില്ലാ പോലിസ് സൂപ്രണ്ടിനെതിരേയാണ് വിരല്‍ചൂണ്ടുന്നത്. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് എസ്പിയുടെ സംഘത്തിന്റെ കസ്റ്റഡി പീഢനത്തിലാണ് താമിര്‍ ജിഫ്രി കൊല്ലപ്പെട്ടതെന്ന് താനൂര്‍ എസ് ഐ കൃഷ്ണലാല്‍ വെളിപ്പെടുത്തുന്നത്. താമിര്‍ ജിഫ്രി ഉള്‍പ്പെടെ 12 അംഗസംഘത്തെ പിടികൂടുന്നത് എസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണെന്നും ഇവര്‍ക്ക് അറസ്റ്റ് രേഖപ്പെടുത്താന്‍ നിയമപരമായ അവകാശമില്ലാത്തതിനാല്‍ താന്‍ ഈ കേസില്‍ പെടുകയായിരുന്നുവെന്നും എസ് ഐ കൃഷ്ണലാല്‍ വ്യക്തമാക്കുന്നുണ്ട്.
