കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം ;പ്രതിപക്ഷ നേതാവ്…

കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.മാസപ്പടി ഉള്‍പ്പെടെ നിരവധിയായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും പ്രതിപക്ഷത്തിനോടോ മാധ്യമങ്ങളോടോ സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അങ്ങനെ സംസാരിക്കാന്‍ പോലും തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലുള്ളവരാണ് യുഡിഎഫിനെ സംവാദത്തിന് വിളിക്കുന്നത്. എന്തിനാണ് സംവാദത്തിന് പോകുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.മാത്യു കുഴല്‍നാടനെ ഡിവൈഎഫ്‌ഐ തടഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *