
ഇന്ത്യൻ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3 വിജയകരമായ അടുത്ത ഘട്ടവും പന്നിട്ടു. ചന്ദ്രയാൻ-3 പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വിക്രം വിജയകരമായി വേർപെട്ടു. ഇന്നുച്ച കഴിഞ്ഞ 1.30നായിരുന്നു നിർണായകമായ ഈ നേട്ടം. ചന്ദ്രോപരിതലത്തിൽ നിന്ന് 153 കിലോമീറ്റർ മാത്രം അകലയെുള്ള വിക്രം ഇനി ക്രമേണ ചന്ദ്രോപരിതലത്തിലേക്കു നീങ്ങും. ഈ മാസം 23 നു വൈകുന്നേരം വിക്രം വഹിക്കുന്ന പ്രഗ്യാൻ പേടകം ചന്ദ്രോപരിതലത്തിൽ സെയ്ഫ് ലാൻഡ് നടത്തുമെന്നാണ് ഇസ്രോ പ്രതീക്ഷിക്കുന്നത്. ഇതു വിജയമായാൽ ഈ നട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു മാത്രമാണ് തങ്ങളുടെ പേടകങ്ങളെ ചന്ദ്രോപരിതലത്തിൽ സെയ്ഫ് ലാൻഡ് നടത്താൻ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ മാസം 14നാണ് ചന്ദ്രയാൻ ശ്രീഹരിക്കോട്ടയിൽ നിന്നു കിതിച്ചുയർന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രയാൻ ദൗത്യമാണിത്.
