
പോക്സോ കേസിൽ പുരാവസ്തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കലിനു ജീവപര്യന്തം തടവ്. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. കേസിൽ പ്രതി കുറ്റക്കാരനെന്നു രാവിലെ കോടതി കണ്ടെത്തിയിരുന്നു. ഉച്ച കഴിഞ്ഞാണു വിധി പ്രസ്താവം വന്നത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം. തുടർവിദ്യാഭ്യാസം പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. മറ്റു കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും ഈ പോക്സോ കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് വിയ്യൂർ ജയിലിലാണ് മോൻസൺ കഴിയുന്നത്. ജയിലിൽ നിന്നാണ് ഇന്നു പ്രതിയെ വിധിപ്രസ്താവം കേൾക്കാൻ കോടതിയിലെത്തിച്ചത്. പുരാവസ്തു തട്ടിപ്പുകേസിലെ ഒന്നാംപ്രതിയാണിയാൾ.