
കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടന യുമായുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ തൊഴിൽവകുപ്പ് പ്ലാനിങ് ബോർഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് ഇന്ന് വൈകിട്ട് 3.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്യും. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ തെലങ്കാന തൊഴിൽ മന്ത്രി ചാമകുറ മല്ലറെഡ്ഡി, ബീഹാർ തൊഴിൽ മന്ത്രി സുരേന്ദ്ര റാം, പുതുച്ചേരി തൊഴിൽ മന്ത്രി എസ് ചന്ദ്ര പ്രിയങ്ക എന്നിവർ പ്രത്യേക പ്രഭാഷണം നടത്തും. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി കെ രാമചന്ദ്രൻ കോൺക്ലേവ് അവലോകനം അവതരിപ്പിക്കും.